കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ, സൈബർ സേന, യൂത്ത് മൂവ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശിവഗിരി തീർത്ഥാടന വിളംബരവും തീർത്ഥാടകർക്കുള്ള അന്നദാന ഉത്പന്നങ്ങളുടെ സമാഹരണത്തിന്റെ ഉദ്ഘാടനവും ഇന്ന് രാവിലെ 8.30ന് എസ്.എൻ.ഡി.പി യോഗം ആവണാംകുഴി ശാഖയിൽ യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ അദ്ധ്യക്ഷനായിരിക്കും. തുടർന്ന് സമാഹരണസംഘം അരുമാനൂർ, പൂവാർ, കരുംകുളം, കരിച്ചൽ, കഴിവൂർ, വേങ്ങപ്പൊറ്റ, ശ്രീനാരായണപുരം, പുത്തളം, ഇടത്തേക്കോണം, പനപ്പഴിഞ്ഞി, കോട്ടുകാൽ, ചൊവ്വര, പുളിങ്കുടി, മുല്ലൂർ തോട്ടം, മുല്ലൂർ എന്നീ ശാഖകളിൽ ഉച്ചയ്ക്ക് 1ന് മുമ്പും കട്ടച്ചൽകുഴി, പുത്തൻകാനം, മംഗലത്തുകോണം, വെങ്ങാനൂർ, വെണ്ണിയൂർ, പെരിങ്ങമ്മല, പുന്നമൂട്, ഊക്കോട്, വെള്ളായണി, കണ്ണംകുഴി, പൂങ്കുളം, വണ്ടിത്തടം, തിരുവല്ലം, പാച്ചല്ലൂർ, വാഴമുട്ടം, കണ്ണൻകോട്, കോവളം, മുട്ടയ്ക്കാട് എന്നീശാഖകളിൽ വൈകിട്ട് 6ന് മുമ്പും എത്തിച്ചേരുമെന്ന് കോവളം യൂണിയൻ, സൈബർ സേന, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ അറിയിച്ചു.