തിരുവനന്തപുരം: കോൺഗ്രസ് ജന്മദിനമായ ഇന്ന് രാവിലെ 9ന് മുതിർന്ന നേതാവ് വക്കം പുരുഷോത്തമനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കുമാരപുരത്തുള്ള വീട്ടിലെത്തി ആദരിക്കും. അഡ്വ. കാരേറ്റ് ബി. ഹരിദാസ് സ്‌മാരക പുരസ്‌കാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വക്കത്തിന് സമ്മാനിക്കും. 10001 രൂപയും ശില്പവും പ്രശസ്‌തിപത്രവും അടങ്ങിയതാണ് അവാർഡ്.