പോത്തൻകോട്: തോന്നയ്ക്കൽ സായിഗ്രാമിന്റെ 25-ാമത് വാർഷികാഘോഷങ്ങൾ 30ന് ഉച്ചയ്ക്ക് 12ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, അടൂർപ്രകാശ് എം.പി, ഒ. രാജഗോപാൽ എം.എൽ.എ, സായിഗ്രാം എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ, ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.