arif-mohammad-khan
arif mohammad khan

തിരുവനന്തപുരം: വികസനവും സാങ്കേതികവിദ്യയും പരിസ്ഥിതിക്കും പ്രകൃതിയിലും ഏൽപ്പിച്ച പ്രത്യാഘാതങ്ങൾ സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിൽ 45ാമത് അഖിലേന്ത്യാ സോഷ്യോളജി കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ പുരോഗതി നൽകുമ്പോൾത്തന്നെ പ്രകൃതിക്ക് നാശങ്ങളുമുണ്ടാക്കുന്നുണ്ട്. ലോകത്തെ കൂടുതൽ സുസ്ഥിരവും, ആരോഗ്യകരമായ ജീവിതത്തിന് ഉതകുന്നതുമായ ക്രിയാത്മകമായ സാംസ്‌കാരിക മാറ്റങ്ങളെക്കുറിച്ച് സാമൂഹ്യശാസ്ത്രജ്ഞർ ചിന്തിക്കണം. ശക്തമായ ചരിത്രബോധമായിരിക്കണം സാമൂഹ്യശാസ്ത്രത്തെ നയിക്കേണ്ടത്- ഗവർണർ പറഞ്ഞു.
ചടങ്ങിൽ ഇന്ത്യൻ സോഷ്യോളജി സൊസൈറ്റി പ്രസിഡൻറ് ഡോ. ആർ. ഇന്ദിര അധ്യക്ഷയായി. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റി സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ.ഷാജി വർക്കി, സിൻഡിക്കേറ്റംഗം കെ.എച്ച്. ബാബുജാൻ എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ: ആൻറണി പാലയ്ക്കൽ സ്വാഗതവും ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി സെക്രട്ടറി ഡോ: ഡി.ആർ. സാഹു നന്ദിയും പറഞ്ഞു.

ഇന്ത്യയിലും വിദേശത്തു നിന്നുമായി രണ്ടായിരത്തിൽ അധഇകം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 29ന് സമാപിക്കും.