തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാജ് ഭവനിലേക്ക് മഹാറാലിയും പ്രതിഷേധ സംഗമവും നടത്തും. രാവിലെ 10ന് പാളയത്തുനിന്നാരംഭിക്കുന്ന മാർച്ചിൽ പി.ചിദംബരം എം.പി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, കെ.മുരളീധരൻ എം.പി, ശശി തരൂർ എം.പി., വി.എം.സുധീരൻ, എം.എം.ഹസൻ, ബെന്നി ബഹന്നാൻ എം.പി, പി.സി.ചാക്കോ തുടങ്ങിയവർ പങ്കെടുക്കും.