തിരുവനന്തപുരം:സി.പി.എം അനുഭാവികളായിരുന്ന രണ്ട് മുസ്ലീം യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസ് എൻ.ഐ.എക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെയും പോലീസ് മേധാവിയുടെയും സമ്മതത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
യു.എ.പി.എയ്‌ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് അതേ നിയമത്തിന്റെ പേരിൽ രണ്ട് മുസ്ലീം യുവാക്കളെ ബലിയാടാക്കിയത്. യു.എ.പി.എ വിഷയത്തിൽ സി.പി.എമ്മിന് ഒരു ആത്മാർത്ഥതയില്ല. എൻ.ഐ.എയുടെ തലയിൽ വച്ച് ഈ കേസിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും സർക്കാരും നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.