തിരുവനന്തപുരം : വെങ്ങാനൂർ, കോവളം ക്ളർക്കി ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഐക്യക്രിസ്‌മസ് റാലിയും പൊതുസമ്മേളനവും നാളെ വൈകിട്ട് 3.30ന് വെണ്ണിയൂർ മാർ ഇവാനിയോസ് പാരീഷ് ഹാളിൽ നടക്കും. പുല്ലാന്നി മുക്കിൽ നിന്നും ആരംഭിക്കുന്ന റാലി സി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സോളമൻ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് വിൻസന്റ് സാമുവൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.കെ. ഡേവിഡ് ജോയി സന്ദേശം നൽകും. എം. വിൻസെന്റ് എം.എൽ.എ ചികിത്സാസഹായം വിതരണം ചെയ്യും. ഡോ. ആർ.എൽ. രാഗ് വിജയികളെ അനുമോദിക്കും. ഫാ. ആന്റണി സോണി പനയ്ക്കൽ, വിമൽകുമാർ, രാജയ്യൻ എന്നിവർ ആശംസയർപ്പിക്കും. 7ന് കലാസന്ധ്യയോടെ സമ്മേളനം സമാപിക്കുമെന്ന് ചന്ദ്രൻ ചൊവ്വര അറിയിച്ചു.