ഓയൂർ: ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്ന് അവധിക്കെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. നെടുമൺകാവ് വാക്കനാട് സൗമ്യ ഭവനിൽ ബാലചന്ദ്രൻപിള്ളയുടെയും അംബികയുടെയും മകൻ സജിത്താണ് (29) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മീയനയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകവേ ഓയൂർ അമ്പലംകുന്ന് റോഡിൽ മീയന ജംഗ്ഷനിലായിരുന്നു സംഭവം. സജിത്ത് ഓടിച്ചിരുന്ന ബൈക്ക് നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. അവിവാഹിതനാണ്. സഹോദരി: സൗമ്യ.