തിരുവനന്തപുരം: എസ്.ബി.ഐയിൽ നിന്ന് 10,000 രൂപയിൽ അധികം പിൻവലിക്കാൻ ഇനി ഒ.ടി.പി ഉപയോഗിക്കുന്ന സമ്പ്രദായവും ഏർപ്പെടുത്തുന്നു. ജനുവരി ഒന്നുമുതലാണ് ഇത് നടപ്പിലാകുക. രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെയാണ് ഇത് ബാധകമാക്കുക. എ.ടി.എം വഴിയുള്ള പണം തട്ടിപ്പ് തടയാനാണ് ഇത്. പണം പിൻവലിക്കാനായി എ.ടി.എമ്മിനെ സമീപിക്കുമ്പോൾ തുക അടിച്ച ഉടനെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്രർ ചെയ്ത മൊബൈലിലേക്ക് ഒരു ഒ.ടി.പി നമ്പർ വരുന്നു. ഈ നമ്പർ എ.ടി.എം സ്ക്രീനിലെ നിശ്ചിത സ്ഥലത്ത് നൽകിയാൽ മാത്രമേ നിങ്ങൾക്ക് പണം കിട്ടൂ. മറ്ര് ബാങ്കുകളുടെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഈ സൗകര്യം ലഭിക്കില്ല.