തിരുവനന്തപുരം: പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.എം കവടിയാർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ‌‌ നന്തൻകോട് ജംഗ്ഷനിൽ പ്രൊഫ.വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്‌തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. മാത്യു സ്വാഗതം പറഞ്ഞു.