sinil

ചിറയിൻകീഴ്: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് കേട്ടുപുരയിൽ പൗലോസ്-റോസൽ ദമ്പതികളുടെ മകൻ സിനിൽ (24) ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം അൻസിന് (17) ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്നുമണിക്ക് ചിറയിൻകീഴ് അഞ്ചാംകടവിന് സമീപമായിരുന്നു അപകടം. അഞ്ചുതെങ്ങ് ഭാഗത്തു നിന്ന് അഞ്ചാംകടവ് വഴി ചിറയിൻകീഴ് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ പ്രദേശവാസികൾ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനിലിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ സംസ്‌കരിച്ചു.

ഫോട്ടോ: സിനിൽ