ചീരാണിക്കര : ഗ്യാസ് കയറ്റി വന്ന ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. ചീരാണിക്കര കറ്റയിൽ കിഴക്കുംകര വീട്ടിൽ എസ്. ദിവാകരന്റെ ഭാര്യ ഡി.ഒാമന (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ നിന്നു മംഗലപുരത്തുള്ള കുടുംബ ക്ഷേത്രത്തിൽ പോയി തിരികെ മംഗലപുരം ജംഗ്ഷനിൽ എത്തിയപ്പോൾ ഗ്യാസ് കയറ്റി വന്ന ലോറി ഒാമനയെ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്ന് കറ്റയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ:ബിനു,ബിജു.മരുമക്കൾ:ആശ,ദീപ.മംഗലപുരം പൊലീസ് കേസെടുത്തു.