തിരുവനന്തപുരം: വിഴിഞ്ഞം മദർപോർട്ട് ആക്‌ഷൻ സമിതി പൊതുയോഗവും വിഴിഞ്ഞം തുറമുഖത്തിന്റെ ഇതുവരെയുള്ള നിർമ്മാണപുരോഗതിയും ആവശ്യങ്ങളും ഉൾക്കൊള്ളിച്ചുള്ള പ്രദർശനവും നാളെ വൈകിട്ട് 6ന് ശംഖുംമുഖം ബീച്ചിൽ നടത്തുമെന്ന് സെക്രട്ടറി വിൽഫ്രഡ് കുലാസ് അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കല്ലുകളുടെ പ്രദർശനം ഒ. രാജഗോപാൽ എം.എൽ.എയും വിഴിഞ്ഞം തുറമുഖ നിർമ്മാണ പുരോഗതി പ്രദർശനം വി.എസ്. ശിവകുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും.