തിരുവനന്തപുരം: ലോക കേരള മാധ്യമ സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രവാസക്കാഴച- ആഗോള ഫോട്ടോഗ്രഫി മത്സരത്തിൽ ബഹ്‌റൈനിൽ നിന്നുള്ള ഗണേഷ് കൈലാസ് ഒന്നാം സമ്മാനത്തിന് അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സമ്മാനം. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുൺ ചെയർമാനായ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. മലയാളി പ്രവാസികളുടെ ജീവിതവും അവർ കണ്ട കാഴ്ചകളുമായിരുന്നു മത്സര വിഷയം.

.കാനഡയിലെ വാൻകൂവറിൽ നിന്നുള്ള അജയ് തോമസ് രണ്ടാം സ്ഥാനം നേടി. 20,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.