വർക്കല : ട്രെയിൻ കടന്നു പോകുന്നതിനായി ഗേറ്റ്‌ അടയ്ക്കുന്നതിനിടെ കാർ പാളത്തിൽ കുടുങ്ങി.ഗേറ്റ് കീപ്പറുടെ അവസരോചിതമായ ഇടപെടൽ കാരണം അപകടം ഒഴിവായി.ഇന്നലെ വൈകിട്ട് ആറു മണിയോടെ വർക്കല റെയിൽവേ സ്‌റ്റേഷന് സമീപത്തെ സ്റ്റാർ തിയേറ്റർ ഗേറ്റിലാണ് സംഭവം നടന്നത്. മാവേലി എക്സ്‌പ്രസ് കടന്നുപോകാനായി ഗേറ്റ് അടയ്ക്കുന്നിതിനിടെയാണ് വേഗത്തിൽ വന്ന കാർ ഗേറ്റിനുള്ളിൽ കുടുങ്ങിയത്. അല്പസമയത്തിനകം ട്രെയിൻ എത്തുമെന്നതിനാൽ ഗേറ്റ് കീപ്പർ ഉടൻതന്നെ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ നിർദ്ദേശപ്രകാരം ഗേറ്റ് തുറന്ന് കാർ പുറത്തിറക്കിയ ശേഷമാണ് ട്രെയിൻ കടന്നുപോയത്.