കാട്ടാക്കട:ഐ.എൻ.ടി.യു.സി കൊറ്റംപള്ളി യൂണിറ്റ് വാർഷികവും ക്രിസ്മസ് ആഘോഷവും വി.എസ്.ശിവകുമാർ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കാട്ടാക്കട രാമു അദ്ധ്യക്ഷത വഹിച്ചു. കാട്ടാക്കട കെ.എൻ.മധുസൂദനൻ നായരെ കർമ്മശ്രേഷ്ഠ പുരസ്ക്കാരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ നൽകി ആദരിച്ചു.ജില്ലാ സെക്രട്ടറിമാരായ എം.ആർ.ബൈജു,മൂങ്ങോട് മോഹനൻ,മണ്ഡലം പ്രസിഡന്റുമാരായ എം.എം.അഗസ്റ്റിൻ,ആമച്ചൽ പുരുഷോത്തമൻ,ഗ്രാമ പഞ്ചായത്തംഗം ഷീബ,കൊറ്റംപള്ളി ബിനുകുമാർ,കെ.എസ്.യു ജില്ലാ സെക്രട്ടറി കുമാരി അഭിരാമി,സജ്ന,പ്രീയങ്ക,സുരേഷ്,ജോണി,ലിജ,സതീഷ്,നിശാന്ത്,എന്നിവർ സംസാരിച്ചു.