കാട്ടാക്കട:പൂവച്ചൽ ചായ്ക്കുളം ജി.കാർത്തികേയൻ ചാരിറ്റബിൾ സൊസൈറ്റി വാർഷികവും ക്രിസ്മസ് കിറ്റ് വിതരണവും അടൂർ പ്രകാശ്.എം.പി വിതരണം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ചായ്ക്കുളം സുനിൽദാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരീനാഥൻ.എം.എൽ.എ ലീഡർ കെ.കരുണാകരൻ അനുസ്മരണ ഉദ്ഘാടനവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു.ജില്ലാ പഞ്ചായത്തംഗം വി.ആർ.രമാകുമാരി ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു.അടൂർ പ്രകാശ് എം.പി നവോദയകൃഷ്ണൻ കുട്ടി,രാജേഷ് പൂനു എന്നിവരെ ആദരിച്ചു.പൊന്നെടുത്തകുഴി സത്യദാസ്,എം.ആർ.ബൈജു,എസ്.വി.ഗോപകുമാർ,ഡി.ലാൽ,മേരിക്കുഞ്ഞ്,വിമലകുമാരി,വി.ശ്രീകണ്ഠൻ,ഷൈജ എന്നിവർ സംസാരിച്ചു.