1. ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന പുനഃസംഘടന പ്രകാരം കേരള സംസ്ഥാനം നിലവിൽ വന്നതെന്ന്?
1956 നവംബർ 1
2. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ലയേത്?
കാസർകോട്
3. തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ റോക്കറ്റ്?
നൈക്ക് അപ്പാച്ചെ
4. റോക്കറ്റ് വിക്ഷേപണകേന്ദ്രമാക്കി മാറ്റിയ തുമ്പയിലെ ക്രിസ്ത്യൻപള്ളി?
സെയ്ന്റ് മേരി മഗ്ദലീന പള്ളി
5. ഒന്നാമത്തെ കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളായിരുന്നു?
126
6. കേരളത്തിൽ ആദ്യമായി അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി ?
പട്ടം താണുപിള്ള
7.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ?
എൻ.വി. കൃഷ്ണവാരിയർ
8. സംസ്ഥാന ലോട്ടറി വകുപ്പ് നിലവിൽ വന്ന വർഷം?
1967
9. ദേശീയ ഫുട്ബാൾ കിരീടമായ സന്തോഷ് ട്രോഫി കേരളം ആദ്യമായി നേടിയ വർഷം?
1973
10. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാള സംപ്രേഷണം തുടങ്ങിയതെന്ന്?
1985 ജനുവരി 1
11. ഐലന്റ് എക്സ്‌പ്രസ് ഏത് കായലിലേക്ക് മറിഞ്ഞാണ് പെരുമൺ ദുരന്തമുണ്ടായത്?
അഷ്ടമുടിക്കായൽ
12. സംസ്ഥാന രൂപവത്കരണ സമയത്തെ കേരളത്തിലെ ജില്ലകൾ ഏതൊക്കെയായിരുന്നു?
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ
13. സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമേത്?
കേരളം
14. കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരമായി പ്രഖ്യാപിച്ചതെന്ന്?
1989
15. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന വർഷമേത്?
1995 ഒക്ടോബർ 2
16. കൊല്ലം, തൃശൂർ കോർപറേഷനുകൾ നിലവിൽ വന്ന വർഷം?
1999
17. കേരള തീരത്ത് സുനാമിത്തിരകൾ വൻനാശം വരുത്തിയ വർഷം?
2004 ഡിസംബർ 26
18. തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം?
1984
!9. കേരള കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) സ്ഥാപിതമായ വർഷം?
1980
20. പ്രത്യേകമായി ഒരു പ്രവാസികാര്യവകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
കേരളം.