ചിറയിൻകീഴ്: ദേശീയ ഹിന്ദി അക്കാദമിയുടെ 2020ലെ കലണ്ടർ ഡെപ്യൂട്ടി സ്പീക്കറും അക്കാദമിയുടെ മുഖ്യ രക്ഷാധികാരിയുമായ വി.ശശി അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ഇന്ദിരയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്, കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, ഗ്രാമപ്പഞ്ചായത്തംഗം ബി. മനോഹരൻ, അക്കാദമി സെക്രട്ടറി ആർ.വിജയൻ തമ്പി, മുട്ടപ്പലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ, അൻവർഷാ, അഴൂർ അജയൻ തുടങ്ങിയവർ പങ്കെടുത്തു.