exam-change

തിരുവനന്തപുരം: ജനുവരി അഞ്ചിന് നടത്തുന്ന സൈനിക സ്കൂൾ പ്രവേശന പരീക്ഷയുടെ കോട്ടയത്തെ പരീക്ഷാ കേന്ദ്രം കാരാപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കോട്ടയം ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് മാറ്റി. നേരത്തേ ലഭിച്ച യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് വിദ്യാർത്ഥികൾ പുതിയ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം.