കാട്ടാക്കട : ഇന്ത്യയുടെ മതേതരത്വം മോദി നശിപ്പിക്കുകയാണെന്ന് കെ.എൻ.എ ഖാദർ എം.എൽ.എ. യു.ഡി.എഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി പൂവച്ചൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കുറ്റിച്ചൽ വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. തോന്നയ്ക്കൽ ജമാൽ, പൂവച്ചൽ ബഷീർ, എസ്. ജലീൽ മുഹമ്മദ്, സി.ആർ. ഉദയകുമാർ, ആനാട് ജയൻ, എൻ. ജയമോഹൻ, എൻ. ജ്യോതിഷ് കുമാർ, വിനോബാ താഹ, ഇറവൂർ പ്രസന്നകുമാർ, സത്യദാസ് പൊന്നെടുത്തകുഴി, കൊണ്ണിയൂർ സലീം തുടങ്ങിയവർ സംസാരിച്ചു.