നെയ്യാറ്റിൻകര : ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയായ ധനുസ് 93 ന്റെ വാർഷികാഘോഷം ഇന്ന് നടക്കും.നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ ഉച്ചയ്ക്ക് 2ന് ചേരുന്ന യോഗത്തിൽ നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.ധനുസ് രക്ഷാധികാരി ഡോ. എസ്.വി വേണുഗോപൻനായർ മുഖ്യപ്രഭാഷണം നടത്തും.കൂട്ടായ്മ പ്രസിഡന്റ് ബൈജു വിക്രമൻ അദ്ധ്യക്ഷത വഹിക്കും.മുൻ സഹകരണ ഓംബുഡ്‌സ്മാൻ അഡ്വ.എ.മോഹൻദാസ്,ധനുസ് ഉപദേശക സമിതി അംഗം ഷിബു ആറാലുംമൂട് എന്നിവർ പ്രസംഗിക്കും.നടൻ ഷോബി തിലകൻ സമ്മാനദാനം നിർവഹിക്കും.ധനുസ് സെക്രട്ടറി എസ്. ശശികുമാർ റിപ്പോർട്ട് അവതരിപ്പിക്കും.സ്വാഗതസംഘം ചെയർപേഴ്‌സൺ ഡബ്ല്യൂ.ആർ ഹീബ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അരുൺ കെ.എസ് നന്ദിയും പറയും.സ്മരണിക പ്രകാശനം,കലാപരിപാടികൾ, നാടകം,മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.