ബാലരാമപുരം:പുത്രക്കാടിൽ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബാലരാമപുരം നോർത്ത് പഞ്ചായത്ത് കമ്മിറ്റിയുടെയും തേമ്പാമുട്ടം ബൂത്ത് കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.ബി.ജെ.പി നേതാവ് കോട്ടുകാൽ സുനിൽ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി മണ്ഡലം സെക്രട്ടറിമാരായ എ.ശ്രീകണ്ഠൻ,​എം.എസ് ഷിബുകുമാർ,​നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,​തേമ്പാമുട്ടം ബൂത്ത് പ്രസിഡന്റ് ദീപു,​റസൽപ്പുരം രഞ്ചിത്ത്,​ കാറാത്തല സുരേഷ് എന്നിവർ സംബന്ധിച്ചു.