
വെഞ്ഞാറമൂട്: ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം വെഞ്ഞാറമൂട് ഏരിയായിലെ വിവിധ ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടന്നു. വാമനപുരത്ത് നടന്ന ധർണ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാക്കക്കുന്ന് മോഹനൻ അദ്ധ്യക്ഷനായി. വെഞ്ഞാറമൂട്ടിൽ സംഘടിപ്പിച്ച ധർണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു. കെ. ബാബുരാജ് അദ്ധ്യക്ഷനായി. വെമ്പായത്ത് നടന്ന ധർണ കവി വിഭു പിരപ്പൻകോട് ഉദ്ഘാടനം ചെയ്തു. എ. നൗഷാദ് അദ്ധ്യക്ഷനായി.വേളാവൂരിൽ നടന്ന ധർണ ഏരിയാ കമ്മിറ്റിയംഗം ബി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജെ. വിമലാദേവി അദ്ധ്യക്ഷനായി. കുറ്റിമൂട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംപാറ മോഹനൻ അദ്ധ്യക്ഷനായി. മരുതുംമൂട്ടിൽ ഏരിയാ കമ്മിറ്റി അംഗം ഇ.എ. മജീദ് ഉദ്ഘാടനം ചെയ്തു. സുരേഷ് അദ്ധ്യക്ഷനായി. പേരുമലയിൽ ലോക്കൽ സെക്രട്ടറി പി.ജി. സുധീർ ഉദ്ഘാടനം ചെയ്തു. അസീനബീവി അദ്ധ്യക്ഷനായി. കല്ലറയിൽ ഏരിയാ കമ്മിറ്റിയംഗം ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അദ്ധ്യക്ഷനായി. മുതുവിളയിൽ ഏരിയാ കമ്മിറ്റിയംഗം വി.ടി. ശശികുമാർ ഉദ്ഘാടനം ചെയ്തു. പാങ്ങോട് ഏരിയാ കമ്മിറ്റിയംഗം എസ്. സതീശൻ ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അദ്ധ്യക്ഷനായി. ഭരതന്നൂരിൽ ഏരിയാ കമ്മിറ്റിയംഗം കെ.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി. പ്രഭാസൻ അദ്ധ്യക്ഷനായി.