speaker

തിരുവനന്തപുരം: നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ മോടിപിടിപ്പിക്കാൻ പ്രതിപക്ഷം ആരോപിക്കുന്നത്ര പണം ചെലവായിട്ടില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഒമ്പത് കോടിയോളം രൂപയാണ് ചെലവായത്. 16 കോടിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

83ലക്ഷം മുടക്കിയെന്ന് പറയുന്ന മ്യൂസിയം നവീകരണത്തിന് ഭരണാനുമതി മാത്രമേ ആയിട്ടുള്ളൂ. സാങ്കേതികാനുമതി ആവുമ്പോഴേ എത്ര ചെലവാകുമെന്ന് പറയാനാവൂ. മ്യൂസിയത്തിൽ ഇ.എം.എസിനെക്കുറിച്ച് ഒന്നുമില്ലാത്തതുകൊണ്ടാണ് അതുകൂടി ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിച്ചത്. ഇത് സൗജന്യമായി ചെയ്യാം എന്ന് ഒരു വ്യക്തി നൽകിയ നിർദ്ദേശം പ്രതിപക്ഷാംഗങ്ങൾ കൂടി ഉൾപ്പെട്ട അഡ്വൈസറി കമ്മിറ്രി അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.