വെഞ്ഞാറമൂട്: വലയസൂര്യഗ്രഹണത്തെ ആഘോഷപൂർവം വരവേറ്റ് ബാലസംഘം കൂട്ടുകാർ. ബാലസംഘം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സൂര്യോത്സവത്തിൽ ഗ്രഹണത്തിനെക്കുറിച്ച് ബൈജു നെല്ലനാട് ക്ലാസെടുത്തു. ഇ.എ. സലിം, പി.ജി. സുധീർ, ആർ. അനിൽ, സെയ്ഫുദ്ദീൻ, വയേറ്റ് അനിൽ, പി.വി. രാജേഷ്, ആർ. മുരളി ബാലസംഘം ഏരിയാ പ്രസിഡന്റ് ലിഹിന, സെക്രട്ടറി ഗോകുൽ, കൺവീനർ കെ. സുരേഷ് കുമാർ, കോ-ഓർഡിനേറ്റർ റാഫി, പ്രീത, ഹേമന്ദ്, ഹസീന, സന്ധ്യ, ജെ.എസ്. അനില, കെ.സി. സജീവ്, രാജീവ് കുറ്റിമൂട്,

രാജീവ് പാങ്ങോട്, ലിസി തുടങ്ങിയവർ പങ്കെടുത്തു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് മേഖല കമ്മിറ്റി പിരപ്പൻകോട് എൽ.പിഎസിൽ സംഘടിപ്പിച്ച സൂര്യോത്സവത്തിൽ കുട്ടികൾക്കായി തുളസീധരൻ, രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സുഷമാകുമാരി, എസ്.എം.സി ചെയർമാൻ എസ്. ഗിരീഷ്, അദ്ധ്യാപകരായ ലീന, ശ്രീജ, ഷൈമ, പ്രീത, അശ്വതി, പരിഷത്ത് മേഖല പ്രസിഡന്റ്‌ ആർ. മുരളി, ട്രഷറർ വിനോദ്, മുരളീധരൻ, ജയകുമാർ എന്നിവർ നേതൃത്വം നൽകി. പിരപ്പൻകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കോലിയക്കോട് യു,പി,എസിൽ നടന്ന എൻ,എസ്.എസ് ക്യാമ്പിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സൂര്യോത്സവം സംഘടിപ്പിച്ചു.