നെയ്യാറ്റിൻകര : കേരളാ റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) ജനറൽ അസംബ്ലി ജനുവരിയിൽ 10 മുതൽ 12 വരെ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും.പ്രവർത്തനങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.സമുദായത്തിന്റെ വിവിധ ആവശ്യങ്ങളുടെയും ലത്തീൻ സഭയുടെ കൂട്ടായ്മയുടെയും സന്ദേശം നൽകിയായിരിക്കും ജനറൽ അസംബ്ലി നെയ്യാറ്റിൻകരയിൽ നടക്കുകയെന്ന് ജനറൽ കൺവീനർ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.10ന് കേരളത്തിലെ ലത്തീൻ രൂപതകളിലെ മതമേലദ്ധ്യക്ഷൻമാരുടെ യോഗം.11ന് രാവിലെ 10.30 മുതൽ 12 രൂപതകളിലെയും ബിഷപ്പുമാരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം.വെകിട്ട് 11ന് രൂപതകളിലെ പ്രതിനിധികൾ കുഴിച്ചാണി,ആറയൂർ,വ്‌ളാത്താങ്കര,മരിയാപുരം,തിരുപുറം,പത്തനാവിള,മുളളുവിള,നെല്ലിമൂട്, മംഗലത്ത്‌കോണം,മാറനല്ലൂർ,മാരായമുട്ടം തുടങ്ങിയ ഇടവകകളിലെ കുടുംബയൂണിറ്റുകൾ സന്ദർശിക്കും.12ന് രാവിലെ ബിഷപ്മാർ സന്ദർശനം നടത്തുന്ന ദേവാലയങ്ങളിൽ രാവിലെ 6.30ന് പ്രത്യേക ദിവ്യബലികൾ അർപ്പിക്കും 12ന് ഉച്ചയോടെ സമാപനം.കെ.ആർ.എൽ.സി.സി പ്രസിഡന്റ് ഡോ.ജോസഫ് കരിയിൽ , തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം,വാരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ ,വൈസ് പ്രസിഡന്റ് ബിഷപ് ഡോ.വിൻസെന്റ് സാമുൽ തുടങ്ങിയവർ ജനറൽ അസംബ്ലിക്ക് നേതൃത്വം നൽകും.