raali

വെഞ്ഞാറമൂട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ വെമ്പായം മേഖലാ മഹല്ല് പൗരവേദിയുടെ നേതൃത്വത്തിൽ ജനകീയ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. വെമ്പായം പള്ളിമുക്കിൽ നിന്നാരംഭിച്ച റാലി കന്യാകുളങ്ങരയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്‌തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുസമ്മിൽ കൗസരി അദ്ധ്യക്ഷത വഹിച്ചു. പി.കെ. യഹിയ തങ്ങൾ പെരുമ്പിലാവ് വിഷയാവതരണം നടത്തി. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ഫഹിം അഫ്സൽ മുഖ്യാതിഥിയായിരുന്നു. ഷൊർണ്ണൂർ ജമാഅത്ത് ഇമാം അർഷദ് മുഹമ്മദ് നദ്‌വി, പോത്തൻകോട് ജമാഅത്ത് ഇമാം മീരാൻ ഫലാഹി, വെമ്പായം ജമാഅത്ത് ഇമാം സൽമാൻ ഖാസിമി, ഒഴുകുപാറ ജമാഅത്ത് ഇമാം മുഹമ്മദ് ഷാ മന്നാനി, കട്ടയ്ക്കാൽ ജമാഅത്ത് ഇമാം നാസിമുദ്ദീൻ മന്നാനി, കന്യാകുളങ്ങര ജമാഅത്ത് പ്രസിഡന്റ് നിയാസുദ്ദീൻ, വെമ്പായം ജമാഅത്ത് സെക്രട്ടറി നിസാറുദ്ദീൻ കൊപ്പം, എ.എം. അൻസർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷെരീഫ് അസ്ഹരി, ഷാനവാസ്, ബാഖവി, നൗഫൽ അസ്ലവി, അനസ് അഹ്സനി, റഫീഖ് ഖാസിമി, ഷംസുദ്ദീൻ ഈന്തിക്കാട് എ.എം. കബീർ സൈനുല്ലാബ്ദീൻ, അബ്ദുൽ വാഹിദ് ഹാജി, അഹ്ദുൽ ഖരിം, ഷജിൻ, ഷാഫി എന്നിവർ പങ്കെടുത്തു.