ബാലരാമപുരം: കാക്കാമ്മൂല ക്രിസ്ത്യൻ ഐക്യവേദിയുടെ ക്രിസ്മസ് ആഘോഷം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്രിസ്ത്യൻ ഐക്യവേദി പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,​ പ്ലസ് ടു,​ ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ എം.എൽ.എ അനുമോദിച്ചു. 115 പേർക്ക് ക്രിസ്മസ് ഗിഫ്റ്റും 7 പേർക്ക് ചികിത്സാ ധനസഹായവും നൽകി.പുൽക്കൂട് മത്സരവിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു.സെക്രട്ടറി ഡി.പ്രമോദ്,​ കൺവീനർ ഗിരീഷ് കുമാർ,​ സത്യദാസ്,​ ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി,​ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ജയലക്ഷ്മി,​ബ്ലോക്ക് മെമ്പർ ഗിരിജ,​ക്യാപ്റ്റൻ ജോസി ജെയിംസ്,​വാർഡ് മെമ്പർമാരായ കിരൺകുമാർ,​സുജാതി,​ജിജി.ഡി.എസ്,​അഡ്വ.എസ്.സതികുമാരി,​ സിന്ധു,​ കാക്കാമ്മൂല ബിജു എന്നിവർ സംബന്ധിച്ചു.