നെയ്യാറ്റിൻകര : അരുവിപ്പുറത്തേക്ക് എത്തുന്ന ശിവഗിരി തീർത്ഥാടകർക്ക് എസ്.എൻ.ഡി.പി യോഗം പുത്തനമ്പലം ശാഖയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷണവും വിശ്രമവും വൈദ്യ സഹായവും നൽകും. ഇതോടനുബന്ധിച്ച് 30ന് രാവിലെ 10.30ന് നടന്ന സമ്മേളനം കെ.ആൻസലൻ എം.എൽ.എയും ഇടത്താവളം എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാറും സൗജന്യ ഭക്ഷണ വിതരണം സെക്രട്ടറി ആവണി ബി.ശ്രീകണ്ഠനും സൗജന്യ വൈദ്യസഹായം നിംസ് എം.ഡി ഫൈസൽഖാനും ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എസ്.ബാലചന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ ഹീബ, കൗൺസിലർ എസ്.എസ്.ജയകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് കിരൺചന്ദ്രൻ, അഡ്വ.എസ്.കെ.അശോകകുമാർ, സി.കെ.സുരേഷ്കുമാർ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ബി.മോഹനൻ സ്വാഗതവും ചന്ദ്രസേനൻ നന്ദിയും പറയും. ഫോൺ -9447491934