വെഞ്ഞാറമൂട്: മാണിക്കൽ ഗ്രാമപഞ്ചായത്തിലെ തലയൽ വാർഡിന്റെ വികസനം ഇനി കലണ്ടറിൽ കാണാം. വാർഡ് അംഗം തലയൽ ഗോപന്റെ മനസിലെ ആശയമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'തലയൽ വാർഡിന്റെ വികസന കലണ്ടർ 2020"ന് പിന്നിൽ. കലണ്ടറിന്റെ പ്രകാശനം കഴിഞ്ഞ ദിവസം തലേക്കുന്നിൽ നടന്ന ചടങ്ങിൽ തലേക്കുന്നിൽ ബഷീറിന് ആദ്യ കോപ്പി നൽകിക്കൊണ്ട് പാലോട് രവി നിർവഹിച്ചു.
തലയൽ ഗോപൻ, അഡ്വ. വെമ്പായം അനിൽ കുമാർ, പള്ളിക്കൽ നസീർ, വെമ്പായം മനോജ്, കെ.എ. ഹാഷിം, കോലിയക്കോട് മഹേന്ദ്രൻ, എം.എ. ജഗ്ഫർ, കലാകുമാരി, കിരൺ ദാസ് തുങ്ങിയവർ സംസാരിച്ചു. ക്ഷേമവികസന പദ്ധതികൾ, അടങ്കൽ തുക, ഫണ്ടിന്റെ ഉറവിടം, പൂർത്തിയാക്കിയ വർഷം തുടങ്ങി പദ്ധതികളെക്കുറിച്ചുള്ള പൂർണരൂപമാണ് കലണ്ടറിലുള്ളത്.
കലണ്ടറിന്റെ പ്രകാശനം തലേക്കുന്നിൽ ബഷീറിന് നൽകിക്കൊണ്ട് പാലോട് രവി നിർവഹിക്കുന്നു.