girija
ഗിരിജാ രവീന്ദ്രനാഥൻ

തിരുവനന്തപുരം: ചിത്രകാരിയും ശ്രീവരാഹം വി.കെ.കെ നഗർ 24 എ യിൽ റിട്ട. എൻജിനിയർ ഇ. രവീന്ദ്രനാഥന്റെ ഭാര്യ ഗിരിജാ രവീന്ദ്രനാഥൻ (66) നിര്യാതയായി. സംഗീതസംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യാ പത്മജയുടെ ഇരട്ട സഹോദരിയാണ് ഗിരിജ. ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

സംസ്കാരം ഇന്ന് (ഞായർ)​ ഉച്ചയ്ക്ക് 3ന് ശാന്തികവാടത്തിൽ.

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ കഥകളെഴുതി സാഹിത്യലോകത്ത് ഇടം കണ്ടെത്തിയ ഗിരിജ നൃത്തവേദികളിലും ചിത്രരചനയിലും വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 1970കളിൽ വഴുതക്കാട് വിമെൻസ് കോളേജിൽ വിദ്യാർത്ഥികളായിരിക്കെ കേരള സർവകലാശാല കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു ഗിരിജ-പത്മജ സഹോദരിമാർ. പരേതരായ ടി.ടി നീലകണ്ഠൻ നായർ- എം.പി അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകളാണ്.

മക്കൾ: വിദ്യാ വാസുദേവൻ (യു.എസ്.എ)​,​ സ്മിതാ ഡെറിക്,​ സീമാ രവീന്ദ്രനാഥ്.

മരുമക്കൾ: വിനീത് വാസുദേവ് (യു.എസ്.എ)​,​ ഡെറിക് ശശിധരൻ (മരുത്വാ ഫാർമ)​

മറ്റ് സഹോദരങ്ങൾ: പരേതയായ രാജലക്ഷ്മി, പരേതനായ എം.പി ചന്ദ്രശേഖരൻ (റിട്ട. പ്രിൻസിപ്പൽ,​ റീജിയണൽ എൻജിനിയറിംഗ് കോളേജ്,​ കോഴിക്കോട്)​,​ ഡോ. എം.പി ദിവാകരൻ (ഫിസിഷ്യൻ)​,​ എം.പി മുരളീധരൻ (റിട്ട.ജിയോളജിസ്റ്റ്)​,​

ഫോട്ടോ: