വെഞ്ഞാറമൂട്: വേതനം തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അടൂർ പ്രാകാശ് എം.പി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് എട്ടു മാസമായി വേതനം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച പട്ടിണി മാർച്ചും, പോസ്റ്റാഫീസ് ധർണയും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. വെഞ്ഞാറമൂട് സുധീർ അദ്ധ്യക്ഷനായിരുന്നു. രമണി പി. നായർ, ഷാനവാസ് ആനക്കുഴി, ഡി. സനൽ, മഹേഷ് ചേരിയിൽ, ആർ. അപ്പുക്കുട്ടൻ പിള്ള, എം.എസ്. ഷാജി, മോഹനൻ നായർ, ഡോ. സുശീല, മാണിക്കമംഗലം ബാബു, ചന്ദ്രശേഖരൻ നായർ, കീഴായിക്കോണം സോമൻ, ബിനു എസ്. നായർ, സുജിത് എസ് കുറുപ്പ്, കീഴായിക്കോണം അജയൻ, ശ്രീലാൽ, നെല്ലനാട് ഹരി, ബിനു എസ്. നായർ, ബിന്ദു അരുൺകുമാർ, എം.എസ്. ബിനു, ഷിബു, സജി വർഗീസ്, ലീലാശശിധരൻ, പള്ളിവിളമുരളി തുടങ്ങിയവർ പങ്കെടുത്തു. തൊഴിലുറപ്പ് തൊഴിലാളികൾ സംഘടിപ്പിച്ച പട്ടിണി ജാഥ പോസ്റ്റാഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് വെഞ്ഞാറമൂട് ജംഗ്ഷനിൽ സമാപിച്ചു.