കിളിമാനൂർ: ലൈഫ് പദ്ധതി പ്രകാരം കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തികരിച്ച 139 വീടുകളുടെ താക്കോൽദാനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. മലയാമഠം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. ദേവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.