വാമനപുരം: ജില്ലാ തെക്കൻ സോണൽ നെയ്ത്ത് ഉത്സവം കളമച്ചൽ കൈത്തറി സംഘത്തിൽ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം ചെയ്തു. കലാ മത്സര വിജയികൾക്ക് സമാപന സമ്മേളനത്തിൽ ഡി.കെ. മുരളി എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, എസ്.കെ. ലെനിൻ, ബി. സന്ധ്യ,ശകുന്തള എന്നിവർ പങ്കെടുത്തു. ജി. മധു സ്വാഗതവും എസ്. മോഹനൻ കൃതജ്ഞതയും രേഖപ്പെടുത്തി.