temple-rally

കുഴിത്തുറ: അളപ്പൻകോട് ശ്രീ ഈശ്വരകാല ഭൂതത്താൻ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഇന്നലെ വേട്ടയ്ക്കെഴുന്നള്ളത്ത് ഘോഷയാത്രയിലും ഉത്സവ സമാപന ചടങ്ങുകളിലും ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് അണ്ടുകോട് കാര്യതറ ധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതേക പൂജകൾ നടത്തിയ ശേഷം ക്ഷേത്രത്തിന് മുന്നിലെത്തി അളപ്പൻകോട് ദേവന്റെ തിടമ്പേറ്റി.ആനകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ വേട്ടക്കെഴുന്നള്ളി.പാങ്കോട് കാവിലും ഭദ്രകാളി ക്ഷേത്രത്തിലും ഇറക്കി പൂജയ്ക്കു ശേഷം രാത്രി പത്തു മണിയോടെ ഘോഷയാത്ര അളപ്പൻപാറയിൽ എത്തി.തുടർന്ന് വേട്ട ചടങ്ങുകൾ നടന്നു. രാത്രി ഒരുമണിയോടെ ദേവൻ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി.ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നു.

ഫോട്ടോ: അളപ്പൻകോട് ശ്രീ ഈശ്വരകാല ഭൂതത്താൻ ക്ഷേത്രത്തിൽ നടന്ന വേട്ടയ്ക്കെഴുന്നള്ളത്തിൽ നിന്ന്