നെയ്യാ​റ്റിൻകര: അരുവിപ്പുറത്തെത്തുന്ന ശിവഗിരി തീർത്ഥാടകർക്ക് 29 മുതൽ 31 വരെ അരുവിപ്പുറം നവോത്ഥാൻ മണ്ഡലിന്റെ നേതൃത്വത്തിൽ മൂന്നു നേരം സൗജന്യ ഭക്ഷണം നൽകും.ഇതിലേക്കായി എസ്.എൻ.ഡി.പി യോഗം അരുവിപ്പുറം ശഖയുടെ ആഭിമുഖ്യത്തിൽ 29ന് രാവിലെ നടക്കുന്ന സമ്മേളനം സർവാത്മജൻ അരുവിപ്പുറം ഉദ്ഘാടനം ചെയ്യും.അലീഖാൻ,ഐ.ആർ.സുനിത,രാജ്ഭവൻ രാജേഷ്, കെ.ശാർങധരൻ,കെ.എസ്.മനോജ്,ബിന്ദുവിജയൻ,ജി.പുരുഷോത്തമപ്പണക്കർ,എസ്.മോഹനൻ, എം.എസ്.ഷാജി തുടങ്ങിയവർ പങ്കെടുക്കും.