കിളിമാനൂർ: ജനുവരി 22, 23 തീയതികളിൽ കിളിമാനൂരിൽ നടക്കുന്ന കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് ജില്ലാ സമ്മേളന സ്വാഗതസംഘം ഇന്ന് രാവിലെ 10ന് കിളിമാനൂർ ശ്രീലക്ഷ്മി ആഡിറ്റോറിയത്തിൽ നടക്കും.സ്വാഗത സംഘം രൂപീകരണ യോഗം പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് പി.ലാലി ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ്, സംസ്ഥാന സെക്രട്ടറി ജ്യോതികുമാർ എന്നിവർ പങ്കെടുക്കും.