തിരുവനന്തപുരം : പി.എസ്.എൽ.വി അഞ്ചു വർഷത്തിനകം നൂറു വിക്ഷേപണം പൂർത്തിയാക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. അൻപത് വിക്ഷേപണം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഏറോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറെ പ്രത്യേകതകളുള്ള വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ പ്രേരകശക്തിയും പി.എസ്.എൽ.വിയാണ്.
വി.എസ്.എസ് .സി ഡയറക്ടർ ഡോ. എസ്. സോമനാഥ് അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ, ഏറോനോട്ടിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ സെക്രട്ടറി ജി.നാരായണൻ, അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
ജി.മാധവൻ നായർ, ഡോ. കെ. ശിവൻ, ഡോ. എ. ഇ മുത്തുനായകം, ബി.എൻ.സുരേഷ്, എസ് .നമ്പി നാരായണൻ, ആർ.വി. പെരുമാൾ, പി.എസ്. വീരരാഘവൻ, എസ്. രാമകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ, എൻ. വേദാചലം, രാജാറാം നാഗപ്പ, എം.സി. ഉത്തം, എം.കെ. അബ്ദുൽമജീദ്, വി.വി. ബാബു, എൻ. ശ്രീധരൻ ദാസ്, കെ.എസ് .ശാസ്ത്രി, പി.നാരായണമൂർത്തി, സി.ജി.ബാലൻ, ജോൺ വി.സക്കറിയ, കെ.വി.നൈനാൻ, പി.പി.സിൻഹ, സുധാകർ റാവു, പി.ആർ. സദാശിവ, ആർ.എ.ഡി.പിള്ള, ജോർജ്ജ് കോശി, കെ.രാമചന്ദ്രൻ, എസ് .വി.ശർമ്മ, ബി.ജയകുമാർ, ആർ.ഹട്ടൻ, എസ് .ആർ.ബിജു, എ.ജി.രാധാകൃഷ്ണൻ, എൻ.എസ്. ശ്രീകാന്ത് എന്നിവരെ ആദരിച്ചു.