ശിവഗിരി: കേരളകൗമുദിയും രാംകോ സിമന്റും ഇന്ത്യൻ ഏജൻസീസ് വർക്കലയും സംയുക്തമായി നടത്തുന്ന സമ്മാന പദ്ധതിയുടെ കൂപ്പണുകൾ ശിവഗിരിയിൽ കേരളകൗമുദിയുടെ ഇൻഫർമേഷൻ കൗണ്ടറിൽ 30, 31, ജനുവരി 1 തീയതികളിൽ ലഭിക്കും. പൂരിപ്പിച്ച കൂപ്പണുകൾ ഇൻഫർമേഷൻ കൗണ്ടറിലെ ബോക്സിൽ നിക്ഷേപിക്കണം. എല്ലാദിവസവും വൈകിട്ട് നറുക്കെടുപ്പ് നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. സമ്മാനാർഹർ തിരിച്ചറിയൽ കാർഡുമായി ജനുവരി 1ന് വൈകിട്ട് 5ന് വന്ന് സമ്മാനങ്ങൾ കൈപ്പറ്റണം.