ആറ്റിങ്ങൽ: എസ്.എൻ.ഡ‌ി.പി യോഗം മണമ്പൂർ ശാഖയുടെ ശിവഗിരി തീർത്ഥാടന പദയാത്ര 30 ന് വൈകിട്ട് 3.30 ന് മണമ്പൂർ ഗുരുനഗർ ശാഖാ ഗുരുമന്ദിരത്തിന് സമീപത്തു നിന്നാരംഭിക്കും.യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും.ശാഖാ സെക്രട്ടറി വി.ജയപ്രകാശിന് യൂണിയൻ പ്രസിഡന്റ് പീത പതാക കൈമാറും. യൂണിയൻ സെക്രട്ടറി എം.അജയൻ സന്ദേശ പ്രഭാഷണം നടത്തും.ശാഖാ പ്രസിഡന്റ് മുകുന്ദൻ,​ വൈസ് പ്രസിഡന്റ് ശ്രീപ്രസാദ്,​ യൂണിയൻ മെമ്പർ ബൈജു എന്നിവർ സംസാരിക്കും.