ആറ്റിങ്ങൽ: ആറ്റിങ്ങൽ അഭിധയുടെ ആഭിമുഖ്യത്തിൽ അരുന്ധതി റോയിയുടെ അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന നോവൽ ചർച്ച ഇന്ന് രാവിലെ 9ന് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ നടക്കും.ഡോ.എസ്.ഭാസിരാജ് അദ്ധ്യക്ഷത വഹിക്കും.സുനിൽ വെട്ടിയറ മുഖ്യ പ്രഭാഷണം നടത്തും.ഉദയകുമാർ,​സി.എസ്.ചന്ദ്രബാബു,​പ്രിയ സുനിൽ,​സനിൽമണമ്പൂർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.രാമചന്ദ്രൻ കരവാരം സ്വാഗതവും വിജയൻ പുരവൂർ നന്ദിയും പറയും.ഇതോടനുബന്ധിച്ച് കഥാ- കവിതാ അരങ്ങും നടക്കും.