കല്ലമ്പലം:ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് മാവിൻമൂട് എസ്.എൻ.ഡി.പി ശാഖയിൽ നിന്നും ശാഖാ പ്രസിഡന്റ് കല്ലമ്പലം കമലാസനന്റെയും, ശാഖാ സെക്രട്ടറി മേനാപ്പാറ സുകുമാരന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് 3ന് തീർത്ഥാടന പദയാത്ര ശിവഗിരിയിലേക്ക് പുറപ്പെടും.രാവിലെ മുതൽ ശിവഗിരി തീർത്ഥാടന പദയാത്രക്കാർക്ക് ശീതള പാനീയവും,ലഘുഭക്ഷണവും വിതരണം ചെയ്യും.കൂടാതെ തീർത്ഥാടകർക്ക് വിശ്രമ സൗകര്യവുമൊരുക്കും.