death-sankar-ronghang

മലയിൻകീഴ്: അസം യുവാവിനെ മേപ്പൂക്കട പപ്പട കടയ്ക്ക് പുറകുവശത്തെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മേപ്പൂക്കട ഹോട്ടലിൽ താൽക്കാലിക ജീവനക്കാരനായിരുന്ന അസം ബെല്ലാഡ്പുരി,ഗോൺഹൗറയിൽ റോംഹാംഗിന്റെ മകൻ ശങ്കർ റോംഹാംഗാ(22)ണ് മരിച്ചത്.പുരയിടത്തിലെ കിണറിനുസമീപത്തായി മലർന്നുകിടക്കുന്ന നിലയിലായിരുന്നു.മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നു.തലയ്ക്കുപുറകിലും മറ്റുഭാഗങ്ങളിലും മുറിവുണ്ട്.വായിലും മൂക്കിലും നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു.മേപ്പൂക്കട ഡിക്സൺരാജിന്റെ ലോഡ്ജിലായിരുന്നു ശങ്കർറോംഹാംഗ് താമസിച്ചിരുന്നത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് മലയത്തുള്ള അസമീസ് സുഹൃത്തുക്കളുമൊത്തുണ്ടായിരുന്ന ശേഷം വൈകിട്ടോടെ മേപ്പൂക്കടയിൽ ഇയാളെ കണ്ടവരുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച ശങ്കർറോംഹാംഗ്(22)