മുരുക്കുംപുഴ : തിരുവനന്തപുരം താലൂക്ക് ലൈബ്രററി കൗൺസിലിന്റെ സഹകരണത്തോടെ മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററി ഇടവിളാകം ഗവ. യു.പി സ്കൂളിൽ സ്ഥാപിച്ച
എഴുത്തുപ്പെട്ടി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് കഥ, കവിത, ലേഖനം തുടങ്ങി എഴുതുവാനുള്ള വിവിധ കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ ഇത്തരം സംരംഭങ്ങൾക്ക് കഴിയുമെന്ന് മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ പ്രസിഡന്റും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് പറഞ്ഞു. ഹെഡ്മിസ്ട്രസ് രേണുക എം.എൽ. പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ, ലയൺ എസ്. ശശീന്ദ്രൻ, ലൈബ്രററേറിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു.