തിരുവനന്തപുരം : പൗരത്വ ഭേഗദതി നിയമം പുനഃപരിശോധിക്കണമെന്ന് സംവിധായകൻ അടൂർ ഗോപലകൃഷ്ണൻ ആവശ്യപ്പെട്ടു. പൗത്വനിയമം പിൻവലിക്കണമെന്നും എൻ.ആർ.സി. ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഷെയ്ക് പി.ഹാരിസ്, ദേശീയ സെക്രട്ടറി ഡോ.വർഗീസ് ജോർജ്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു, ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു, ആസൂത്രണബോർഡ് അംഗം കെ.എൻ.ഹരിലാൽ, എഴുത്തുകാരി റോസ്‌മേരി, ജി.എസ്.പ്രദീപ്, ലോക് താന്ത്രിക് നേതാക്കളായ ചാരുപാറ രവി, വി.സുരേന്ദ്രൻപിള്ള,വി.കുഞ്ഞാലി,സണ്ണിതോമസ്,സി.കെ.ഗോപി,ഇ.പി ദാമോദരൻ,സലിംമടവൂർ,രാജേഷ് പ്രേം,വി.കെ.കുഞ്ഞുരാമൻ,എൻ.കെവത്സൺ, മണ്ണടി അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് പാളയം ഇമാം വി.പി.സുബൈബ് മൗലവി എം.വി.ശ്രേയാംസ് കുമാറിന് നാരങ്ങാനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.