കഴക്കൂട്ടം: ഡ്രൈവിംഗ് പരിശീലനത്തിടെ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ അവസരോചിതമായ ഇടപെടൽ കാരണം കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾ രക്ഷപ്പെട്ടു. കഴക്കൂട്ടം പൊലീസ് സ്റ്രേഷനടുത്ത് ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ച കാറിന്റെ മുൻഭാഗത്താണ് തീയും പുകയും കണ്ടത്. സമീപത്തുള്ളവർ ഓടികൂടി തീകെടുത്തിയതിനാൽ ദുരന്തം ഒഴുവായി. റേഡിയേറ്ററിൽ വെള്ളമില്ലാത്തതോ ഷോർട്ട് സർക്ക്യൂട്ടോ ആവാം തീപിടത്തത്തിന് കാരണമെന്നാണ് നിഗമനം.