kallyoo

തിരുവനന്തപുരം : കല്ലിയൂർ മധുവിന്റെ മൂന്നാം ചരമവാർഷിക ദിനാചരണം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കല്ലിയൂർ മധുവിന്റെ (ഒലിവ് പബ്ളിക്കേഷൻസ്, കോഴിക്കോട് പ്രസിദ്ധീകരിച്ച) പുതിയ കൃതി-ഉണരുന്ന നീലതടമ്പുകൾ പിരപ്പൻകോട് മുരളി, ഡോ. ദേശമംഗലം രാമകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. അഡ്വ. പൂവപ്പള്ളി രാമചന്ദ്രൻ നായർ സ്വാഗതവും കാര്യവട്ടം ശ്രീകണ്ഠൻനായർ, ശ്രീന, ചന്ദ്രമോഹനൻ നായർ എന്നിവർ സംസാരിച്ചു. കല്ലിയൂർ മധുവിന്റെ കവിതകൾ അവനി, ദേവിപ്രിയ, ദേശമംഗലം രാമകൃഷ്ണൻ എന്നിവർ ആലപിച്ചു.