തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേരൂർക്കട ശാഖാവാർഷികം ഇന്ന് വൈകിട്ട് 4ന് കൗസ്തുഭം ഓഡിറ്റോറിയത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റും പേരൂർക്കട ശാഖാ ചെയർമാനുമായ എം.കെ. ദേവരാജൻ സ്വഗതം പറയും. യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ആമുഖപ്രസംഗം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തും. പത്രാധിപർ സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് മുഖ്യാതിഥിയാകും. ബി.എസ്.എസ് ജനറൽ സെക്രട്ടറി ബി.എസ്. ബാലചന്ദ്രൻ, പേരൂർക്കട ശാഖ വൈസ് ചെയർമാൻ എസ്. മധുസൂദനൻ, ഡയറക്ടർ ബോർഡ് അംഗം പി.സി. വിനോദ്, യൂണിയൻ കൗൺസിലർ ആർ. സോമസുന്ദരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സതികുമാരി, സെക്രട്ടറി ആശാരാജേഷ്, യൂത്ത് മൂവ്മെന്റ് ചെയർമാൻ വിജിത്ത്, കൺവീനർ അരുൺകുമാർ, സെക്രട്ടറി മണിലാൽ, വനിതാസംഘം ശാഖാ പ്രസിഡന്റ് ലീലാമ്മ, ശാഖാ കൺവീനർ എൻ. ബിനു തുടങ്ങിയവർ പങ്കെടുക്കും.