governor
ഗവർണർ ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ

തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ ഉണ്ടായ സംഭവങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായി വിമർശിച്ചു. ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മൗലാന അബ്ദുൾ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്സയെ കുറിച്ച് പറയണണെന്ന് അദ്ദേഹം ആക്രോശിച്ചു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനേയും എ.ഡി.എസിനേയും തള്ളിമാറ്റി. അവർ പിന്നീട് ഇർഫാൻ ഹിബീബിനെ തടയുകയായിരുന്നു

വേദിയിലെ രംഗങ്ങളുടെ ചിത്രങ്ങൾ സഹിതം ഗവർണറുടെ ഓഫീസാണ് ട്വിറ്ററിൽ സംഭവം വിശദീകരിച്ചത്. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടനം വിവാദമാക്കാൻ ഉദ്ദേശിച്ചിരുന്നില്ല.

പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങൾ പറഞ്ഞു. തുടർന്നാണ് ഗവർണർ അതേ പറ്റി സംസാരിച്ചത്. അപ്പോൾ ഇർഫാൻ ഹബീബ് ആക്രോശിച്ച് പാഞ്ഞടുത്തു. ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഭരണഘടന സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള വ്യക്തിയെന്ന നിലയിൽ മുൻ പ്രഭാഷകർ ഉന്നയിച്ച കാര്യങ്ങളോട് താൻ പ്രതികരിക്കുകയായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം സദസിലെ ചിലർ പ്രസംഗം തടസപ്പെടുത്തിയത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറിൽ കുറിച്ചു.